Arrested | വിദ്യാര്‍ഥിയുടെ മൃതദേഹം സെലോ ടേപ് കൊണ്ട് പൊതിഞ്ഞ് പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍; 2 പേര്‍ അറസ്റ്റില്‍
Oct 6, 2023, 17:17 IST
കൊല്‍കത: (KVARTHA) വിദ്യാര്‍ഥിയുടെ മൃതദേഹം പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയായ സാസിദ് ഹുസൈന്‍ ആണ്. കൊല്‍കതയിലെ ന്യൂടൗണ്‍ പ്രദേശത്താണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്ന സാസിദ് ന്യൂടൗണ്‍ പ്രദേശത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ അഞ്ച് മുതല്‍ മകനെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് സാസിദിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്.
സാസിദ് വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനായ ഗൗതം, പ്രദേശത്തെ ഹോടെല്‍ ഉടമയായ പപ്പു സിങ് എന്നിവരെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം കഴുത്ത് ഞെരിച്ചായിരുന്നു സാസിദിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. പിന്നാലെ സെലോ ടേപ് (Cello-tape) കൊണ്ട് ശരീരം പൊതിഞ്ഞ് പെട്ടിയിലേക്ക് മാറ്റുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, National, Kolkata, Student, Killed, Cello-Tape, Suitcase, Murder, Accused, Arrested, Kolkata: Student found dead; Two arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.