Complaint | 'പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കാട്ടില്‍ ഉപേക്ഷിച്ചു'; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (KVARTHA) പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കാട്ടില്‍ ഉപേക്ഷിച്ചതായി പരാതി. പശ്ചിമ ബംഗാളിലെ പശ്ചിമ ബര്‍ദ്വാന്‍ ജില്ലയില്‍ വെള്ളിയാഴ്ച (06.10.2023) രാവിലെയാണ് സംഭവം. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രകടനം ആരംഭിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി റിപോര്‍ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: വ്യാഴാഴ്ച (05.10.2023) വൈകുന്നേരമാണ് ആദിവാസി പെണ്‍കുട്ടി തന്റെ  സുഹൃത്തിനൊപ്പം വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതെന്നാണ് വിവരം. തിരികെ വരുന്നതിനിടെ നാട്ടുകാരായ നാല് യുവാക്കള്‍ ഇവരെ തടയുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപ്പെട്ടെങ്കിലും ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. 

Complaint | 'പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് കാട്ടില്‍ ഉപേക്ഷിച്ചു'; കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

രക്ഷപ്പെട്ട സുഹൃത്ത് സംഭവം മാതാപിതാക്കളോട് പറയുകയും അവര്‍ ഇരയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.

Keywords:  Kolkata, Complaint, Minor Girl, Molestation, News, National, Kolkata: Complaint that minor girl molested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia