ടി പി വധക്കേസ് പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവന്നൂർ ജയിലിലേക്ക് മാറ്റി


● തലശേരി കോടതി പരിസരത്തെ മദ്യപാനമാണ് പുതിയ വിവാദം.
● ജയിൽ ഉപദേശക സമിതി അംഗമായ പി. ജയരാജൻ വിമർശിച്ചിരുന്നു.
● ജയിൽ എ.ഡി.ജി.പി.യുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
● ടി.പി. വധക്കേസിലെ മറ്റു പ്രതികൾ കണ്ണൂർ ജയിലിൽ തുടരും.
കണ്ണൂർ: (KVARTHA) കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് സ്ഥിരം തലവേദന സൃഷ്ടിച്ച ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തവന്നൂർ ജയിലിലേക്ക് മാറ്റി. തലശേരി കോടതി പരിസരത്തെ മദ്യപാനം ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ജയിൽ മാറ്റം. നേരത്തെ കൊടി സുനി ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായും പുറത്ത് സ്വർണം പൊട്ടിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും ജയിൽ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ നിന്നാണ് കൊടി സുനിയെ തവന്നൂർ ജയിലിലേക്ക് മാറ്റിയത്. ടി പി വധക്കേസിലെ മറ്റു പ്രതികൾ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലുണ്ട്.

പരസ്യമദ്യപാനം പുറത്തായതിനെ തുടർന്ന് കൊടി സുനിയെ ജയിൽഉപദേശക സമിതി അംഗമായ സിപിഎം നേതാവ് പി ജയരാജൻ ഉൾപ്പെടെയുള്ളവർ തള്ളിപ്പറഞ്ഞിരുന്നു. 'കൊടിയായാലും വടിയായാലും നിയമലംഘനം നടത്തിയാൽ നടപടിയെടുക്കും' എന്നായിരുന്നു പി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജയിൽ എ ഡി ജി പി വിജയകുമാർ സമർപ്പിച്ച റിപ്പോർട്ടിൽ കൊടി സുനി ഉൾപ്പെടെയുള്ള രാഷ്ട്രീയ കൊലപാതക കേസുകളിൽ ശിക്ഷ അനുഭവിക്കുന്നവർ കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തുന്നതായും ജയിൽ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് ജയിൽ വകുപ്പ് അടിയന്തിര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന.
ജയിൽ സുരക്ഷയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kodi Suni transferred from Kannur Central Jail.
#KodiSuni #TPChandrasekharan #KeralaPrisons #Kannur #JailTransfer #Politics