കുടകിൽ മലയാളി വ്യവസായിയെ ആക്രമിച്ച് കൊള്ളയടിച്ചു; ലക്ഷങ്ങൾ കവർന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
● കാറിന്റെ ഗ്ലാസ് താഴ്ത്തിയ ഉടനെ വടികൊണ്ട് തലക്കടിയേറ്റു.
● അടിയേറ്റ് ബോധം നഷ്ടപ്പെട്ട അബ്ബാസിനെ വഴിയിൽ ഉപേക്ഷിച്ചു.
● അക്രമി സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായി.
● പിക്കപ്പ് വാൻ ഡ്രൈവറാണ് അബ്ബാസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
ഗോണിക്കുപ്പ (കുടക്): (KVARTHA) കുടകിലെ ഗോണിക്കുപ്പക്ക് സമീപം മലയാളി വ്യവസായിയെ റോഡിൽ തടഞ്ഞു നിർത്തി ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി. വടകര സ്വദേശിയും ഹോട്ടൽ, ടെക്‌സ്‌റ്റൈൽസ് വ്യാപാരം നടത്തുന്നതുമായ അബ്ബാസിനാണ് നേരെയാണ് ആക്രമണമുണ്ടായത്.
പെരുമ്പാടിക്കും ഗോണിക്കൊപ്പക്കും ഇടയിലുള്ള റോഡിൽ വെച്ച് വാഹനം തടഞ്ഞു നിർത്തിയായിരുന്നു ആക്രമണമെന്നും പണവും മൊബൈൽ ഫോണും കൊള്ളയടിക്കപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ പെരുമ്പാടി -ഹുൻസൂർ വഴി മൈസൂരിലേക്ക് പോവുകയായിരുന്ന അബ്ബാസിനെ പിന്തുടർന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ദീപാവലി ആവശ്യങ്ങൾക്കായി കടയിലേക്ക് സാധനങ്ങൾ വാങ്ങാനായാണ് അബ്ബാസ് മൈസൂരിലേക്ക് യാത്ര തിരിച്ചത്.
മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത് എന്ന് പരാതിയിൽ പറയുന്നു. മാതാ പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാർ തടഞ്ഞുനിർത്തിയ അക്രമി സംഘം അബ്ബാസിനോട് പണം ആവശ്യപ്പെടുകയായിരുന്നു. കാറിന്റെ ഗ്ലാസ് താഴ്ത്തിയ ഉടനെ അക്രമികളിൽ ഒരാൾ വടികൊണ്ട് അബ്ബാസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കിയതായി പരാതിയിൽ പറയുന്നു.
തലയ്ക്ക് അടിയേറ്റ് ബോധം നഷ്ടപ്പെട്ട അബ്ബാസിനെ വഴിയിൽ ഉപേക്ഷിച്ച അക്രമിസംഘം അദ്ദേഹത്തിന്റെ വാഹനവും പണവും ഫോണുമായി കടന്നു കളയുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
ഇതിനിടയിൽ, അക്രമി സംഘത്തിലെ ഒരാൾ പൊന്നംപേട്ട ഗോണിക്കോപ്പ റോഡിൽ വെച്ച് പോലീസിന്റെ പിടിയിലായതായി അന്വേഷണ സംഘം അറിയിച്ചു. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അല്പസമയം കഴിഞ്ഞ് അതുവഴിയെത്തിയ പിക്കപ്പ് വാൻ ഡ്രൈവറാണ് തലയിൽ രക്തം ഒഴുകുന്ന നിലയിൽ റോഡിൽ കിടന്ന അബ്ബാസിനെ കണ്ടു സഹായിച്ചത്. ഡ്രൈവറുടെ ഫോൺ ഉപയോഗിച്ച് അബ്ബാസ് നാട്ടിലെ ബന്ധുവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ബന്ധുക്കൾ കാറിലെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് വാഹനം ഓഫാക്കിയതോടെ അക്രമിസംഘം വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ അബ്ബാസിനെ പിക്കപ്പ് വാനിൽ ഗോണിക്കൊപ്പയിലെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. സംഭവത്തിൽ ഗോണിക്കോപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ, വീരാജ്പേട്ടെ ക്രൈം പോലീസ് ഓഫിസർ വി.എസ് വാണി, പൊന്നംപേട്ട ക്രൈം പോലീസ് ഓഫിസർ ജി. നവീൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Malayalam businessman in Kodagu attacked, robbed of lakhs.
#Kodagu #Robbery #MalayaliBusinessman #KarnatakaCrime #Gonikoppa #Vatakara
