കൊച്ചുവേളി സ്റ്റേഷനിൽ നടിക്ക് നേരെ ലൈംഗികാതിക്രമം: പോർട്ടർ പിടിയിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● അരുൺ എന്നയാളാണ് കേസിൽ പേട്ട പോലീസിൻ്റെ പിടിയിലായത്.
● കഴിഞ്ഞ വ്യാഴാഴ്ചയാണ് നടി അതിക്രമത്തിന് ഇരയായത്.
● അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാമെന്ന് പറഞ്ഞാണ് പോർട്ടർ നടിയെ സമീപിച്ചത്.
● നിർത്തിയിട്ടിരുന്ന ട്രെയിനിൻ്റെ കോച്ച് വഴിയാണ് പോകാൻ ആവശ്യപ്പെട്ടത്.
● ട്രെയിനിൽ കയറുന്നതിനിടെയാണ് ഇയാൾ നടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചത്.
തിരുവനന്തപുരം: (KVARTHA) കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ സിനിമ നടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ റെയിൽവേ പോർട്ടർ അറസ്റ്റിൽ. അരുൺ എന്നയാളാണ് കേസിൽ പേട്ട പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. ഷൂട്ടിങ് സംബന്ധമായ യാത്രയ്ക്കായി കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് നടിയോട് ഇയാൾ മോശമായി പെരുമാറിയതെന്നാണ് പരാതി.
അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു പോകാൻ സഹായിക്കാമെന്നും, നിർത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും പറഞ്ഞാണ് പോർട്ടറായ അരുൺ നടിയെ സമീപിച്ചത്. ഈ സമയം ട്രെയിനിൽ കയറുന്നതിനിടെ ഇയാൾ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നാണ് നടിയുടെ പരാതിയിൽ വ്യക്തമാക്കുന്നത്.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേട്ട പോലീസ് കേസെടുക്കുകയും റെയിൽവേ പോർട്ടറായ അരുണിനെ പിടികൂടുകയുമായിരുന്നു. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കുക.
Article Summary: Film actress reports sexual assault by a railway porter at Kochuveli station.
#KeralaNews #ActressHarassment #RailwaySafety #KochuveliStation #Thiruvananthapuram #PoliceArrest
