ഫോൺ തനിയെ അപ്ഡേറ്റായി ഹാങ്ങായി; കൊച്ചിയിൽ യുവാവിൻ്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 98,666 രൂപ
ADVERTISEMENT
● നവംബർ ഒൻപതിന് വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം നടന്നത്.
● പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട എസ് എം എസ് അലർട്ടുകൾ ഫോണിൽ വന്നിരുന്നില്ല.
● തെലങ്കാനയിലെ യു ടി ഐ ബാങ്കിലെ ദിവ്യ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം പോയത്.
● സംഭവത്തിൽ സൈബർ സെല്ലിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
കൊച്ചി: (KVARTHA) മൊബൈൽ ഫോൺ ഓട്ടോമാറ്റിക്കായി തനിയെ അപ്ഡേറ്റായപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി പരാതി. കൊച്ചി പറവൂർ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യൻ ബാങ്ക് പറവൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. അക്കൗണ്ടിലുണ്ടായിരുന്ന 98,666 രൂപയാണ് കവർന്നത്. സംഭവത്തിൽ യുവാവ് സൈബർ സെല്ലിൽ പരാതി നൽകി.
നവംബർ ഒൻപതിനാണ് തട്ടിപ്പ് നടന്നത്. വൈകീട്ട് മൂന്ന് മണിക്ക് ഫോണിൽ ഫേസ്ബുക്ക് നോക്കുകയായിരുന്നു. ഇതിന് ശേഷം 'ബാക്ക്' കൊടുത്തപ്പോൾ ഫോൺ ഓട്ടോമാറ്റിക്കായി അപ്ഡേറ്റിലേക്ക് പോവുകയായിരുന്നു. അപ്ഡേറ്റ് 91 ശതമാനത്തിലെത്തിയപ്പോൾ ഫോൺ പൂർണമായും ഹാങ്ങായി. അരമണിക്കൂർ കഴിഞ്ഞാണ് ഫോൺ സാധാരണ നിലയിലായത്.
പരാതിയും ബാങ്കിൻ്റെ നടപടിയും
രാത്രി ഏഴ് മണിയോടെ ഫോൺ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ട കാര്യം യുവാവ് അറിഞ്ഞത്. ഉടൻ തന്നെ ഇന്ത്യൻ ബാങ്കിൻ്റെ കസ്റ്റമർ കെയറിൽ ബന്ധപ്പെട്ട് കാര്യം വിശദീകരിച്ചു. തുടർന്ന് എ.ടി.എം. കാർഡും അക്കൗണ്ടിലെ തുടർന്നുള്ള ഇടപാടുകളും ബ്ലോക്ക് ചെയ്തു. പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട എസ്.എം.എസ്. അലർട്ടുകൾ മൊബൈൽ ഫോണിൽ വന്നിരുന്നില്ല.
സൈബർ സെൽ കണ്ടെത്തൽ
സംഭവത്തിൽ സൈബർ സെൽ നടത്തിയ പ്രാഥമിക പരിശോധനയിൽ തെലങ്കാനയിലെ യു.ടി.ഐ. ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് വ്യക്തമായി. ഈ ബാങ്ക് അക്കൗണ്ട് ഉടമയുടെ പേര് ദിവ്യ എന്നാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ സൈബർ സെല്ലിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ സൈബർ സുരക്ഷാ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kochi man loses Rs 98,666 as phone auto-updates; Cyber Cell traces UTI account.
#Kvartha #CyberFraud #KochiNews #KeralaPolice #CyberSecurity #MalayalamNews #PhishingScam #OnlineFraudAlert #AmmuNews
