Arrested | 'യുവാവിനെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു'; ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പെടെ 2 പേര്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) യുവാവിനെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പെടെ രണ്ടുപേര്‍ പിടിയില്‍. അനു ശ്രീനിവാസ് (31), ട്രാന്‍സ്‌ജെന്‍ഡര്‍ അനുശ്രീ (36) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. 

പൊലീസ് പറയുന്നത്: മലപ്പുറം സ്വദേശിയായ യുവാവിനെ എറണാകുളം കലാഭവന്‍ റോഡിലെ റെയില്‍വേ ക്രോസിന് സമീപം വച്ച് ഏഴോളം പേര്‍ അടങ്ങുന്ന സംഘം മര്‍ദിച്ച് അവശനാക്കി. തുടര്‍ന്ന് മൊബൈല്‍ ഫോണും 7,000 രൂപയും കവരുകയായിരുന്നു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Arrested | 'യുവാവിനെ മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു'; ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പെടെ 2 പേര്‍ പിടിയില്‍

എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപല്‍ സബ് ഇന്‍സ്പെക്ടര്‍ കെ പി അഖില്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ശാഹിന, അനൂപ്, അസി. സബ് ഇന്‍സ്പെക്ടര്‍ ഷാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്‌നേഷ്യസ്, വിനോദ്, ശിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Aster mims 04/11/2022

Keywords: Kochi, News, Kerala, Arrest, Arrested, Robbery, Crime, Kochi: Two arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia