SWISS-TOWER 24/07/2023

Arrested | 'കൊച്ചിയില്‍ മരക്കഷണം കൊണ്ട് എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചു'; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com) എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദുവാണ് അറസ്റ്റിലായത്. പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡാണ് പ്രതിയെ പിടികൂടിയത്. 
Aster mims 04/11/2022

പൊലീസ് പറയുന്നത്: കൊച്ചി പനമ്പിള്ളി നഗറിലെ എസ്ബിഐ എടിഎം കൗണ്ടറാണ് ജാദു പൊളിക്കാന്‍ ശ്രമിച്ചത്. ഒരു മരക്കഷണവുമായി എത്തിയ ഇയാള്‍ എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്റെ ഒരുഭാഗം പൊളിച്ചു. ഇത് കണ്ട് സമീപത്തുണ്ടായിരുന്ന ഹോംഗാര്‍ഡെത്തി ഇയാളെ തടഞ്ഞുവച്ചു.

Arrested | 'കൊച്ചിയില്‍ മരക്കഷണം കൊണ്ട് എടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിച്ചു'; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ സ്റ്റേഷനിലേക്ക് എത്തിച്ചു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നത്. തെരുവില്‍ അലയുന്ന ഇയാളുടെ മാനസിക നില തകരാറിലെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Kochi, News, Kerala, Police, Crime, Attack, ATM, Robbery, Police, Arrest, Arrested, Kochi: Trying to break into ATM counter; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia