കൊച്ചി: (www.kvartha.com) പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനായ മണിയന്‍ (62), ഭാര്യ സരോജിനി, മകന്‍ മനോജ് എന്നിവരാണ് മരിച്ചത്. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്ക് അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ 8.50 മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്, അയല്‍വാസികള്‍ വീട്ടില്‍ വന്നുനോക്കുമ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. മനോജിന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നും വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു.
Keywords: Kochi, News, Kerala, Crime, Found Dead, Police, Death, Kochi: Three family members found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.