Arrested | വാടക കെട്ടിടത്തില്‍ മയക്കുമരുന്ന വില്‍പന: 3 യുവാക്കള്‍ യോദ്ധാവ് സ്‌ക്വാഡിന്റെ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. അശ്വിന്‍ എസ് കുമാര്‍ (24), ഫഹദ് മോന്‍ എം എസ് (20), അലന്‍ ഡി ബാബു (25) എന്നിവരെയാണ് കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഞായറാഴ്ച (09.10.2023) വൈകുന്നേരമാണ് സംഭവം.
Aster mims 04/11/2022

പൊലീസ് പറയുന്നത്: കളമശ്ശേരിയിലെ ഒരു കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ച് മയക്കുമരുന്ന് വില്‍പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും 1.17 ഗ്രാം എംഡിഎംഎയും 4.58 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. 

Arrested | വാടക കെട്ടിടത്തില്‍ മയക്കുമരുന്ന വില്‍പന: 3 യുവാക്കള്‍ യോദ്ധാവ് സ്‌ക്വാഡിന്റെ പിടിയില്‍

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിനോജിന്റെ നേതൃത്വത്തില്‍ യോദ്ധാവ് സ്‌ക്വാഡിന്റെ സഹായത്തോടെ സബ് ഇന്‍സ്‌പെക്ടറായ അരുണ്‍ കുമാര്‍, ഗ്രേഡ് എസ് ഐ ജോസ്, പൊലീസുകാരായ സജീവ്, ആദര്‍ശ് എന്നിവര്‍ ഉള്‍പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ചെയ്തു.

Keywords:  Kochi, Kalamassery, Police, Crime, Arrest, Drugs, Accused, News, Kerala, Crime, Kochi: Three arrested in drug case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia