Arrested | 18കാരനെ തട്ടിക്കൊണ്ട് പോയെന്ന കേസ്; 5 പേര്‍ അറസ്റ്റില്‍, പിന്നില്‍ യുവാവ് ലഹരിസംഘത്തില്‍ നിന്ന് വിട്ട് പോയതിന്റെ വൈരാഗ്യമെന്ന് പൊലീസ്
ADVERTISEMENT
കൊച്ചി: (www.kvartha.com) 18 വയസുകാരനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ്. കൊച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ആന്റണി ജോസഫ്, കാട്ടാക്കട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ബിവിന്‍, വൈറ്റില പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഷാജന്‍, ഇവര്‍ക്കൊപ്പം 17 വയസുള്ള രണ്ട് വിദ്യാര്‍ഥികളെയുമാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളം സ്വദേശിയായ അഭിജിത്തിനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് പ്രതികള്‍ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് തൃപ്പൂണിത്തുറയില്‍ നിന്ന് അഭിജിത്തിനെ പൊലീസ് കണ്ടെത്തിയിരുന്നു. ലഹരിസംഘത്തില്‍ നിന്ന് വിട്ട് പോയതിന്റെ വൈരാഗ്യത്തിലാണ് അഭിജിത്തിനെ പ്രതികള്‍ തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kochi, News, Kerala, Police, Kidnap, Students, Arrest, Arrested, Crime, Drugs, Kochi: Kidnapping case; 5 arrested.

