Arrested | 'ഷോപിങ് മോളില്‍ പര്‍ദ ധരിച്ചെത്തി സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു'; ഇന്‍ഫോപാര്‍ക് ജീവനക്കാരന്‍ അറസ്റ്റില്‍
Aug 16, 2023, 16:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) ഷോപിങ് മോളില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചെന്ന സംഭവത്തില്‍ ഇന്‍ഫോപാര്‍ക് ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കരിവള്ളൂര്‍ പഞ്ചായത് പരിധിയില്‍പെട്ട അഭിമന്യൂ (23) ആണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച (16.08.2023) രാത്രി പര്‍ദ ധരിച്ചാണ് പ്രതി അഭിമന്യൂ മോളിലെത്തിയത്. തുടര്‍ന്ന് സ്ത്രീകളുടെ ശുചിമുറിയില്‍ കടന്നുകയറി മൊബൈല്‍ ഫോണ്‍ കാമറ ഓണ്‍ ചെയ്ത് ഒളിപ്പിച്ച് വക്കുകയായിരുന്നു. ശുചിമുറിയിലെത്തിയ സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി കണ്ടെത്തി.
പര്‍ദയിട്ട് സംശയാസ്പദരീതിയില്‍ ചുറ്റിത്തിരിയുന്നത് കണ്ട ഇയാളെ സുരക്ഷാജീവനക്കാര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പുരുഷനാണെന്ന് മനസിലായത്. തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ വിവരമറിച്ചു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഒളിക്യാമറ വച്ച വിവരം ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഫോണ്‍ കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Keywords: Kochi, News, Kerala, Arrest, Arrested, Crime, Police, Case, Kochi: Hidden camera at Mall toilet; Infopark employee arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.