Arrested | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ടിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി; 22കാരന്‍ അറസ്റ്റില്‍
കൊച്ചി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ റിസോര്‍ടിലെത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ 22കാരന്‍ അറസ്റ്റില്‍. വാരാപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശ്രീജിത്ത്(22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പ്രണയം നടിച്ച് പ്രതി പെണ്‍കുട്ടിയെ ചെറായി ബീചിലുള്ള റിസോര്‍ടുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് മുനമ്പം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. മുനമ്പം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ എല്‍ യേശുദാസിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ വി കെ ശശികുമാര്‍, എഎസ്‌ഐ എം വി രശ്മി, എസ്‌സിപിഒ ജയദേവന്‍, സിപിഒമാരായ കെ എ ബെന്‍സി, ലെനീഷ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് ശ്രീജത്തിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kochi, News, Kerala, Crime, Arrest, Police, Molestation, Kochi: 22 year old boy arrested for molestation case.