Fraud | കുടുങ്ങല്ലേ, ഡബിൾ ആക്കാൻ പോയാൽ അവസാനം കാലിയാകും; മുന്നറിയിപ്പുമായി വീഡിയോ പങ്കുവെച്ച് കേരള പൊലീസ്


● ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ വർധിക്കുന്നു.
● വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ ആകർഷിക്കുന്നു.
● ആദ്യം ചെറിയ തുകയിൽ ലാഭം നൽകി വിശ്വസിപ്പിക്കുന്നു.
● പിന്നീട് വലിയ തുക നിക്ഷേപം നടത്തുമ്പോൾ തട്ടിപ്പ് വ്യക്തമാവും
തിരുവനന്തപുരം: (KVARTHA) ട്രേഡിങ് എന്ന പേരിൽ നടക്കുന്ന ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമ്മിപ്പിച്ച് കേരളാ പൊലീസ് പുറത്തിറക്കിയ വീഡിയോ ശ്രദ്ധേയമാകുന്നു. വ്യാജ വാഗ്ദാനങ്ങൾ നൽകി നിക്ഷേപകരെ ആകർഷിച്ച് തട്ടിപ്പുകൾ നടത്തുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ മുന്നറിയിപ്പ്.
സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന ഇത്തരം തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. ആദ്യം ചെറിയ തുക നിക്ഷേപം നടത്തുന്നവർക്ക് പോലും വലിയ ലാഭം നൽകി തട്ടിപ്പുകാർ വിശ്വാസം നേടുന്നു. പിന്നീട് വലിയ തുക നിക്ഷേപം നടത്തുമ്പോൾ അവർ മുങ്ങുന്നു. ഇതാണ് തട്ടിപ്പുകാരുടെ രീതി.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണം. ഈ നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങളെല്ലാം ഓർമപ്പെടുത്തുന്നതാണ് വീഡിയോ. www(dot)cybercrime(dot)gov(dot)in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഈ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കൂ, നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.
Kerala Police has issued a warning against online investment fraud. The police have urged people to be vigilant against fraudulent schemes that offer lucrative returns on investments. The warning comes amid a rise in such cases, where fraudsters lure victims with false promises of high profits.
#OnlineFraud #InvestmentScam #KeralaPolice #CyberCrime #StaySafe #Beware