ഉറക്കം തൂങ്ങിയ പോലീസുകാർക്ക് പണികിട്ടി! മൂന്ന് പേർക്ക് സ്ഥലം മാറ്റം


● പ്രതികൾ ലോക്കപ്പിലുള്ളപ്പോഴാണ് സംഭവം.
● കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിതിൻ എന്നിവരാണ് ഉദ്യോഗസ്ഥർ.
● അച്ചടക്ക നടപടിയുടെ ഭാഗമായാണ് സ്ഥലംമാറ്റം.
● ഇവർക്കെതിരെ വകുപ്പുതല അന്വേഷണം നടക്കും.
കണ്ണൂർ: (KVARTHA) ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ കെ. പ്രശാന്ത്, വി.സി. മുസമ്മിൽ, വി. നിതിൻ എന്നിവരെയാണ് ലോക്കപ്പിൽ പ്രതികളുള്ളപ്പോൾ ഉറങ്ങിയതിനെ തുടർന്ന് സ്ഥലം മാറ്റിയത്.
ഈ മാസം 17-ന് പുലർച്ചെ തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ സ്റ്റേഷനിൽ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് ഇവർ ഉറങ്ങിയതായി കണ്ടെത്തിയത്.

ഇവർക്കെതിരായ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് അച്ചടക്ക നടപടി. മൂവരെയും തളിപ്പറമ്പ്, ആലക്കോട്, കുടിയാൻമല സ്റ്റേഷനുകളിലേക്കാണ് സ്ഥലം മാറ്റിയത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Three police officers in Kerala transferred for sleeping on duty.
#KeralaPolice #PoliceTransfer #KeralaNews #Kannur #PoliceDuty #Payyanur