'മണൽക്കടത്ത് സംഘത്തിന് രഹസ്യവിവരം നൽകി': പഴയങ്ങാടി പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പോലീസ് പരിശോധനകൾ രഹസ്യമായി നീങ്ങിയിട്ടും മണൽക്കടത്തുകാർ രക്ഷപ്പെട്ടു.
● പോലീസിനകത്തുനിന്ന് തന്നെ ചാരനുണ്ടെന്ന സംശയം ഉയർന്നു.
● ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
● സൈബർ അന്വേഷണത്തിലാണ് വിവരം ചോർത്തി നൽകിയ പോലീസുകാരനെ കണ്ടെത്തിയത്.
● സസ്പെൻഷന് മുമ്പ് ഇയാളെ മാങ്ങാട്ടുപറമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു.
കണ്ണൂർ: (KVARTHA) മണൽക്കടത്ത് നടത്തുന്ന സംഘങ്ങളുമായി രഹസ്യബന്ധം പുലർത്തുകയും റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതിനെ തുടർന്ന് പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
പഴയങ്ങാടിയിലെ സിവിൽ പോലീസ് ഓഫീസറും പോലീസ് ഡ്രൈവറുമായ ഇരുട്ടൻ മിഥുനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി.
പഴയങ്ങാടി മേഖലയിൽ മണൽക്കടത്ത് വ്യാപകമായതിനെ തുടർന്ന് പോലീസ് രാത്രികാലങ്ങളിലടക്കം കർശന പരിശോധന ശക്തമാക്കിയിരുന്നു. എന്നാൽ, അനധികൃത മണൽക്കടത്തുകാരെ പിടികൂടാൻ സാധിച്ചിരുന്നില്ല.
എത്ര രഹസ്യമായി നീങ്ങിയാലും മണൽക്കടത്ത് സംഘങ്ങൾക്ക് മുൻകൂട്ടി വിവരം ലഭിക്കുകയും അവർ രക്ഷപ്പെടുകയും ചെയ്യുന്നത് പതിവായതോടെയാണ്, മണൽകടത്തുകാരുടെ ചാരൻ പോലീസിനകത്തു തന്നെയുണ്ടെന്ന സംശയം ഉയർന്നത്.
തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിലാണ് വിവരം ചോർത്തി നൽകിയ പോലീസുകാരനെ കണ്ടെത്താനായത്. ഇതേ തുടർന്ന് ഇയാളെ ആദ്യം മാങ്ങാട്ടുപറമ്പിലേക്ക് സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ ദിവസമാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Kerala Police driver suspended for leaking raid info.
#KeralaPolice #KannurNews #Suspension #SandSmuggling #PoliceAction #IruttanMithun
