അജ്ഞാത ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്; സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വ്യാജ ആപ്പുകളുടെ വിശദാംശങ്ങളിൽ സ്പെല്ലിങ്/ഗ്രാമർ തെറ്റുകൾ ഉണ്ടാകും.
● ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.
● അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്.
● ആവശ്യമായ പെർമിഷനുകൾ മാത്രം നൽകി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.
● ഇൻസ്റ്റാൾ ചെയ്ത ശേഷവും ആപ്പുകളുടെ പെർമിഷനുകൾ നിരീക്ഷിക്കണം.
കൊച്ചി: (KVARTHA) വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ, മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് കർശനമായ ജാഗ്രതാ നിർദ്ദേശങ്ങളുമായി കേരള പോലീസ് രംഗത്ത്. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങൾക്കും ഇന്ന് മൊബൈൽ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ അധികവും.
എന്നാൽ, എല്ലാ ആപ്പുകളും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണമെന്നില്ല. അതിനാൽ, ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിച്ച് കൊണ്ടാണ് കേരള പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, ചില ആപ്ലിക്കേഷനുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്താനും സാമ്പത്തിക തട്ടിപ്പുകൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്. ദുരുദ്ദേശപരമായി രൂപകൽപ്പന ചെയ്യുന്ന ഇത്തരം മാൽവെയർ ആപ്പുകൾ വ്യക്തിഗത ഡാറ്റ, ബാങ്കിംഗ് വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ എളുപ്പത്തിൽ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നിങ്ങളുടെ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
● സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.
● പ്ളേ/ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.
● പ്രവർത്തനത്തിന് ആവശ്യമായ പെർമിഷനുകൾ മാത്രം നൽകി വേണം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടത്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
● ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌൺലോഡ് ചെയ്യാതിരിക്കുക.
● ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.
സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് നൽകിയ ഈ പ്രധാനപ്പെട്ട മുന്നറിയിപ്പ് നിങ്ങൾക്കറിയാവുന്ന എല്ലാവരിലേക്കും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Kerala Police warns users against installing unknown apps and granting excessive permissions due to rising cyber fraud.
#KeralaPolice #CyberSafety #AppSafety #DigitalSecurity #MalwareWarning #DataTheft
