Crime | അജ് മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചത് ഹോട്ടല്‍ മുറിക്കുള്ളില്‍വെച്ചെന്ന് പൊലീസ്; നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ടെത്തിയ സാധനങ്ങള്‍ രാസപരിശോധനയക്ക് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍
● 'ഈ മാസം ഒന്ന്, ഒന്‍പത് തീയതികളിലും ഇതേ ഹോട്ടലില്‍ തന്നെ മുറിയെടുത്തിരുന്നു'
കൊല്ലം: (KVARTHA) മൈനാഗപ്പള്ളിയില്‍ തിരുവോണ ദിവസം വൈകിട്ട് സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍കയറ്റി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികളായ അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോഗിച്ചത് ഹോട്ടല്‍ മുറിക്കുള്ളില്‍വെച്ചെന്ന് അന്വേഷണസംഘം. കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍നിന്ന് ഇതുസംബന്ധിച്ച സുപ്രധാന തെളിവുകള്‍ ലഭിച്ചതായും പൊലീസ് അറിയിച്ചു.

14-ാം തീയതി വൈകിട്ട് പ്രതികള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്നും ഇവിടെവെച്ച് ഇരുവരും ലഹരി ഉപയോഗിച്ചെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇവിടെ നടത്തിയ പരിശോധനയില്‍ നിന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും ഇവ രാസപരിശോധനയക്ക് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം ഒന്ന്, ഒന്‍പത് തീയതികളിലും പ്രതികള്‍ ഇതേ ഹോട്ടലില്‍ തന്നെ മുറിയെടുത്തിരുന്നുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. തെളിവിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ച ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. ഞായറാഴ്ച വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയില്‍ തുടരുന്ന ഇരുവരുടേയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും പ്രതികള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.
ചോദ്യം ചെയ്തസമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമായിരുന്നു പൊലീസിന്റെ വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
#KeralaCrime #MurderMystery #DrugAbuse #Investigation #CCTV #JusticeForVictim