SWISS-TOWER 24/07/2023

Robbery | 'വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് ക്രൂരമായി ആക്രമിച്ച് മാല മോഷ്ടിച്ച് കടന്നു'; വയോധികയ്ക്ക് ഗുരുതര പരുക്ക്, പൊലീസ് അന്വേഷണം ആരംഭിച്ചു

 


ADVERTISEMENT

കാട്ടാക്കട: (www.kvartha.com) വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയെ ആക്രമിച്ച് സ്വര്‍ണ മാല മോഷ്ടിച്ച് കടന്നതായി പരാതി. മാറനല്ലൂര്‍ അരുമാളൂര്‍ സ്വദേശി അരുന്ധതി(85)യെയാണ് മര്‍ദിച്ച് അവശയാക്കിയശേഷം രണ്ട് പവന്‍ സ്വര്‍ണമാലയും മോഷ്ടിച്ച് കടന്നതെന്ന് മാറനല്ലൂര്‍ പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ മുഖത്തും നെഞ്ചിലും ഗുരുതരമായി പരുക്കേറ്റു. മുഖം ചതഞ്ഞ് മുറിഞ്ഞ അവസ്ഥയിലാണ്.

Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: വീട്ടിലുള്ളവരൊക്കെ പുറത്തുപോയ സമയത്താണ് മെലിഞ്ഞ യുവാവ് വെള്ളം ചോദിച്ചെത്തിയത്. അടുക്കളയില്‍ ചെന്ന് വെള്ളവുമായി തിരികെ എത്തിയപ്പോഴാണ് കള്ളന്‍ അകത്തു കയറി കഴുത്തിന് പിടിക്കുകയും മര്‍ദിക്കുകയും ചെയ്തതെന്ന് അരുന്ധതി പറഞ്ഞു. വൃദ്ധയുടെ നിലവിളി ശക്തമായതോടെ കള്ളന്‍ ഓടി രക്ഷപ്പെട്ടു. പ്രദേശത്തെ സിസടിവി ഉള്‍പെടെയുള്ളവ പരിശോധിച്ച് അന്വേഷണം നടത്തിവരുന്നു.

Robbery | 'വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് ക്രൂരമായി ആക്രമിച്ച് മാല മോഷ്ടിച്ച് കടന്നു'; വയോധികയ്ക്ക് ഗുരുതര പരുക്ക്, പൊലീസ് അന്വേഷണം ആരംഭിച്ചു

മുഖത്തെ എല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മകള്‍ സുജ, ചെറുമകന്‍ മിഥുന്‍ ഇവരാണ് അരുന്ധതിക്കൊപ്പം താമസിക്കുന്നത്. നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ ബന്ധുക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് വൃദ്ധയെ നെയ്യാറ്റിന്‍കര ആശുപത്രിയിലും തുടര്‍ന്ന് മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: News, Kerala, Gold, Robbery, Crime, Police, Complaint, Woman, attack, hospital, Kattakkada: Elderly woman attacked and robbed of gold chain.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia