Suspended | 'രോഗിയോട് കൈക്കൂലി വാങ്ങി'; ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (KVARTHA) രോഗിയോട് കൈക്കൂലി വാങ്ങിയെന്ന കേസിന് പിന്നാലെ ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടര്‍ വെങ്കിടഗിരിയെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രോഗിയില്‍ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് ഇയാളെ പിടികൂടിയിരുന്നു. 
Aster mims 04/11/2022

ഇതിന് ശേഷം റിമാന്‍ഡില്‍ കഴിയുകയാണ് വെങ്കിടഗിരി. മധൂര്‍ പട്‌ള സ്വദേശി അബ്ബാസിന് ഹെര്‍ണിയ ശസ്ത്രക്രിയക്ക് തീയതി നിശ്ചയിക്കാനാണ് കാശ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വിജിലന്‍സ് സംഘം നല്‍കിയ നോടുകളാണ് അബ്ബാസ് ഡോ വെങ്കിടഗിരിക്ക് കൈമാറിയത്. പണം വാങ്ങി പാന്റ്‌സിന്റെ കീശയില്‍ ഇട്ട ഉടനെ ഡിവൈഎസ്പി വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമെത്തി ഡോക്ടറെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Suspended | 'രോഗിയോട് കൈക്കൂലി വാങ്ങി'; ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

Keywords:  Bribe Case, Doctor, Suspended, Bribe, Patient, Kasargod: Bribe case: Doctor suspended.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia