SWISS-TOWER 24/07/2023

അനധികൃത ഇരുമ്പയിര് കയറ്റുമതി; കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിൽ

 
Karnataka's Karwar MLA Satish Krishna Sail Arrested by ED in Illegal Iron Ore Export Case
Karnataka's Karwar MLA Satish Krishna Sail Arrested by ED in Illegal Iron Ore Export Case

Photo Credit: Facebook/Satish Sail

● ഓഗസ്റ്റ് 13ന് എംഎൽഎയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.5 കോടിയോളം രൂപയും 7 കിലോ സ്വർണവും പിടിച്ചെടുത്തു.
● 2010-ലാണ് ഈ കേസിൽ ഇഡി ആദ്യമായി എംഎൽഎക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത്.
● 2024 ഒക്ടോബറിൽ ഇദ്ദേഹത്തെ പ്രത്യേക കോടതി 7 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
● ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനത്തിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഇദ്ദേഹം.

ബെംഗളൂരു: (KVARTHA) കർണാടകയിൽ അനധികൃത ഇരുമ്പയിര് കയറ്റുമതി കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. നേരത്തെ ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട് എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. ഓഗസ്റ്റ് 13ന് നടന്ന റെയ്ഡിൽ വലിയതോതിൽ പണവും സ്വർണവും പിടിച്ചെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഇഡിയുടെ ഈ നിർണായക നടപടി.

Aster mims 04/11/2022

പരിശോധനയിൽ ഒന്നരക്കോടിയോളം രൂപയും ഏഴുകിലോയോളം സ്വർണവുമാണ് സതീഷ് കൃഷ്ണ സെയ്‌ലിന്റെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഓഗസ്റ്റ് 13, 14 തീയതികളിലായിട്ടായിരുന്നു ഈ പരിശോധനകൾ. 2010-ലാണ് എംഎൽഎക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഏറ്റെടുക്കുകയും ആറ് എഫ്ഐആറുകളിലും എംഎൽഎയെ കുറ്റക്കാരനാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

നേരത്തെ, ഇരുമ്പയിര് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ സതീഷ് സെയിലിനെ എംഎൽഎമാർക്കും എംപിമാർക്കുമുള്ള കർണാടക പ്രത്യേക കോടതി ഏഴുവർഷം തടവിന് ശിക്ഷിച്ചിരുന്നു. 2024 ഒക്ടോബർ 26-നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ആറു കേസുകളിലായി 44 കോടി രൂപയുടെ പിഴയും ചുമത്തിയിരുന്നു. എന്നാൽ, ഈ വിധിക്കെതിരെ എംഎൽഎ ഹൈക്കോടതിയിൽ ഹർജി നൽകുകയും ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് 2024 നവംബറിൽ ശിക്ഷാവിധി താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

2009-10 കാലയളവിൽ കർണാടകയിൽ നടന്ന അനധികൃത ഖനനവും ഇരുമ്പയിര് കടത്തും സംബന്ധിച്ചാണ് കേസ്. സെയ്ലിന്റെ ഉടമസ്ഥതയിലുള്ള മല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് എട്ട് മാസത്തിനുള്ളിൽ 7.23 ലക്ഷം ടൺ ഇരുമ്പയിര് ബേലിക്കേരി തുറമുഖം വഴി വിദേശത്തേക്ക് കയറ്റുമതി ചെയ്‌തെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ശിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി മലയാളികൾക്ക് സുപരിചിതനാണ് സതീഷ് കെ സെയിൽ.
 

അനധികൃത ഖനനം പോലുള്ള വിഷയങ്ങളിൽ രാഷ്ട്രീയ നേതാക്കൾക്കെതിരെ ശക്തമായ നടപടികൾ ആവശ്യമുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക.

Article Summary: News report about the arrest of Karnataka MLA Satish Krishna Sail by the ED in an illegal iron ore export case.

#Karnataka #MLA #Arrest #ED #IronOre #Scam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia