Arrested | സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവം; 2 യുവാക്കള്‍ പിടിയില്‍
ബെംഗ്‌ളൂറു: (www.kvartha.com) വിജയനഗറില്‍ സംഗീതപരിപാടിക്കിടെ ഗായകന്‍ കൈലാശ് ഖേറിന് നേരെ കുപ്പിയേറ് നടന്ന സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. ഞായറാഴ്ച വൈകീട്ട് ഹംപി ഉത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ കന്നഡ പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവാക്കള്‍ കുപ്പിയേറ് നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പരിപാടിയുടെ തുടക്കത്തില്‍ തന്നെ കന്നട പാട്ടുകള്‍ പാടണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കാതായതോടെ കുപ്പിയെറിയുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, യുവാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഹംപിയില്‍ ജനുവരി 27നാണ് ഉത്സവം തുടങ്ങിയത്. സംസ്ഥാനത്ത് വിജയപുര ജില്ല രൂപവത്കരിച്ചതിന് ശേഷം ആദ്യമായാണ് ഹംപി ഉത്സവം നടക്കുന്നത്.
Keywords: News, National, Arrest, Crime, Police, Karnataka: Bottle Thrown At Singer Kailash Kher During Show.