ചവനപ്പുഴയിൽ നാലര കിലോ കഞ്ചാവുമായി ബൈക്ക് യാത്രികൻ പിടിയിൽ


● തളിപ്പറമ്പ് പൊലീസ് ആണ് കിംഗ് നായിക്കിനെ അറസ്റ്റ് ചെയ്തത്.
● വാഹനപരിശോധനക്കിടെ ചവനപ്പുഴയിൽ നിന്നാണ് ഇയാൾ കുടുങ്ങിയത്.
● ഷോൾഡർ ബേഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
● അതിഥി തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ്.
● പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) നാലര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പൂമംഗലത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കിംഗ് നായ്ക്ക് (23) ആണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച വൈകുന്നേരം ചവനപ്പുഴയിൽ പുതിയകണ്ടത്ത് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ വാഹനപരിശോധനക്കിടയിലാണ് പൾസർ ബൈക്കിലെത്തിയ ഇയാൾ കുടുങ്ങിയത്.
ഷോൾഡർ ബേഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് കണ്ണൂർ ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്ത ഷെയർ ചെയ്യുക. ലഹരി ഉപയോഗത്തിനെതിരെ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: An Odisha native, King Naik (23), residing in a rented quarter in Poomangalam, was arrested by Thaliparamba police in Chavanappuzha with 4.5 kg of cannabis. He was caught during a vehicle inspection while traveling on a Pulsar bike. Police stated he is a key member of a gang distributing cannabis among migrant workers in Kannur district. He has been remanded by the Thaliparamba court.
#Kannur, #DrugArrest, #CannabisSeizure, #KeralaPolice, #CrimeNews, #OdishaNativeNews Categories: Crime, Kerala, news, arrest, police, kannurTags: Crime, Kerala, news, arrest, police, kannur