Jailed | പോക്സോ കേസില്‍ പിടിയിലായ യുവാവിന് 22 വര്‍ഷം തടവും പിഴയും

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 22 വര്‍ഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മണി(48)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി സി മുജീബ് റഹ് മാന്‍ ശിക്ഷിച്ചത്. 2017 മാര്‍ച് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം.

Aster_MIMS

16 കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയം പിടിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. അന്നത്തെ തളിപ്പറമ്പ് എസ്‌ഐ പി എ ബിനു മോഹനും സിഐ പി കെ സുധാകരനുമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

Jailed | പോക്സോ കേസില്‍ പിടിയിലായ യുവാവിന് 22 വര്‍ഷം തടവും പിഴയും

Keywords: Kannur, News, Kerala, Crime, Arrest, Arrested, Case, Molestation, POCSO, Girl, Kannur: Youth accused in POCSO case gets 22 years imprisonment and fine.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia