കണ്ണൂര്‍: (www.kvartha.com) പഴയങ്ങാടിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പ്രബിന്‍ സി ഹരീഷിനെ(25)യാണ് പഴയങ്ങാടി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി എന്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ രാജീവന്‍, പ്രസന്നന്‍ എന്നിവര്‍ കണ്ണൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
ശനിയാഴ്ച രാത്രി 10.15 മണിയോടെ മാട്ടൂല്‍ പെറ്റ് സ്റ്റേഷന് സമീപത്തുള്ള ബീച് റോഡില്‍ വച്ചാണ് 920 മില്ലി ഗ്രാം എംഡിഎംഎയുമായി പ്രതി പിടിയിലായത്. പ്രതിയെ പയ്യന്നൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kannur, News, Kerala, Arrest, Arrested, Police, Drug, MDMA, Crime, Police, Kannur: Young man arrested with MDMA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.