Criticism | കണ്ണൂർ വനിതാ ജയിലിലെ മർദ്ദനം; തടവുകാരിയെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റി


● തടവുകാരിയെ ആക്രമിച്ചതിന് ഷെറിൻ, ഷബ്ന എന്നിവർക്കെതിരെ കേസെടുത്തു.
● നല്ലനടപ്പ് പരിഗണിച്ച് ഷെറിന് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു.
കണ്ണൂർ: (KVARTHA) വനിതാ ജയിലിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിൻ കാരണവരുടെ മർദ്ദനത്തിന് ഇരയായ തടവുകാരി ജൂലിയെ ജയിലിൽ നിന്നും മാറ്റി. ഇവരെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. ജൂലിയെന്ന തടവുകാരിയെ ആക്രമിച്ചതിന് ഷെറിൻ, ഷബ്ന എന്നീ വനിതാ തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരുന്നു. നല്ലനടപ്പ് പരിഗണിച്ച് ഷെറിന് ശിക്ഷായിളവ് നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു.
14 വർഷം പൂർത്തിയായതിനെ തുടർന്നാണ് ഭാസ്കര കാരണവർ വധകേസിലെ പ്രതിയായ ഷെറിനെ മോചിപ്പിക്കാൻ സർക്കാർ തലത്തിൽ തീരുമാനമായത്. ഇതിൽ മന്ത്രിതല ഇടപെടലുണ്ടായെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ഷെറിനുമായി ജയിൽ ഡി.ജി.പിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി സഹതടവുകാരിയും രംഗത്ത് വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടെയാണ് ഇവർ മറ്റൊരു കേസിൽ കൂടി പ്രതിയാവുന്നത്.
ഈ വാർത്ത ഷെയർ ചെയ്യാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കാതിരിക്കുക.
A prisoner assaulted in Kannur Women's Jail was transferred to Thiruvananthapuram Jail. A case was registered against Sherin and Shabna for the assault. Sherin's sentence reduction was controversial.
#KannurJail #PrisonerAssault #SherinCase #KeralaNews #JailTransfer #Controversy