Arrested | കണ്ണൂരില്‍ മയക്കുമരുന്ന് വില്പനയ്ക്കിടെ യുവതിയും യുവാവും അറസ്റ്റില്‍
Aug 2, 2023, 14:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെ യുവതിയും യുവാവും പിടിയിലായതായി പൊലീസ്. തൃശൂര്‍ മുണ്ടത്തിക്കോട് പഞ്ചായത് പരിധിയില്‍പെട്ട മരിയാറാണി (21), വയനാട് ബത്തേരി പൊലീസ് സ്റ്റേഷന് പരിധിയില്‍പെട്ട ഷിന്റോ ഷിജു(23) എന്നിവരെയാണ് കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സിനുകൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നത്: കണ്ണൂര്‍ കക്കാട് റേഡില്‍ തെക്കിബസാറില്‍ വച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും പിടിയിലായത്. പ്രതികളില്‍ നിന്നും 23.779 ഗ്രാം മാരക ലഹരിമരുന്നായ മെതാഫിറ്റമിനും 64 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്ക് മൊതാഫിറ്റാമിനും കഞ്ചാവുമെത്തിക്കുന്ന മൊത്ത വിതരണക്കാരില്‍ പ്രധാനികളാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മരിയ റാണിയും.
ചെറുകിട വില്പനക്കാര്ക്ക് ആവശ്യാനുസരണം ബെംഗ്ളൂറില്‍ നിന്നും മൊത്തമായും ചില്ലറയായും ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചു കൊടുക്കാറുണ്ടെന്ന് എക്സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. പരിശോധനയില്‍ കണ്ണൂര്‍ റെയ്ഞ്ച് എക്സൈസ് സിവില്‍ ഓഫീസര്‍മാരായ സി എച് റിശാദ്, എന്‍ രജിത്ത്കുമാര്‍, എം സജിത്ത്, കെ പി റോഷി, ഗണേഷ് ബാബു, ടി അനീഷ്, പി നിഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി വി ദിവ്യ, കെ വി ഷൈമ, പി ശമീന എന്നിവരും പങ്കെുത്തു.
Keywords: Kannur, News, Kerala, Crime, Woman, Arrest, Arrested, Drugs, Man, Police, Kannur: Woman and man arrested with drugs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.