കണ്ണൂരിൽ വ്യാപക മോഷണം, ബീവറേജസ് ഔട്ട്‌ലെറ്റടക്കം നാലിടങ്ങളിൽ കവർച്ച


● ആറ് മദ്യക്കുപ്പികളും പണവുമാണ് നഷ്ടപ്പെട്ടത്. .
● പുലർച്ചെ 2.30-നാണ് മോഷണം നടന്നത്.
● സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
● പോലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
കണ്ണൂർ: (KVARTHA) നഗരത്തിലെ പാറക്കണ്ടിയിലുള്ള സത്യശ്രീ കോംപ്ലക്സിലെ സ്ഥാപനങ്ങളിൽ വ്യാപക മോഷണം. ബീവറേജസ് ഔട്ട്‌ലെറ്റ് ഉൾപ്പെടെ നാല് കടകളുടെ പൂട്ട് തകർത്താണ് കവർച്ച നടന്നത്. പ്രീമിയം, ജനറൽ കൗണ്ടറുകളുടെ പൂട്ട് തകർത്ത നിലയിലാണ്. സമീപത്തെ എ.എസ്. സ്റ്റോർ, പ്രസാദ് സ്റ്റോർ, സി.കെ. സ്റ്റോർ എന്നി കടകളിലും മോഷണം നടന്നു.

ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് പൂട്ട് തകർന്ന് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ വിവരം കണ്ണൂർ ടൗൺ പോലീസിനെ അറിയിച്ചു. ബീവറേജസ് ഔട്ട്‌ലെറ്റ് മാനേജർ ഷെജിലിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗൺ സി.ഐ. ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബീവറേജസ് ഔട്ട്‌ലെറ്റിൽനിന്ന് ആറ് മദ്യക്കുപ്പികൾ മോഷണം പോയതായി സൂചനയുണ്ട്. മേശവലിപ്പിൽ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി മറ്റ് കടകളുടെ ഉടമകൾ പറഞ്ഞു. പോലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചപ്പോൾ പുലർച്ചെ 2.30-ഓടെ മുഖംമൂടിയും ഗ്ലൗസും ധരിച്ച രണ്ട് പേർ എത്തി പൂട്ട് തകർക്കുന്നതും മദ്യക്കുപ്പികളുമായി പുറത്തേക്ക് പോകുന്നതും കാണാം.
ബീവറേജിൽ മോഷണം നടത്തിയ ശേഷമാണ് മോഷ്ടാക്കൾ മറ്റ് കടകളിൽ കയറിയതെന്നാണ് നിഗമനം. ഇവിടങ്ങളിൽ സാധനങ്ങൾ വാരിവലിച്ച് ഇട്ട നിലയിലായിരുന്നു.
ബീവറേജസ് പ്രീമിയം ഔട്ട്‌ലെറ്റിൽ 25,000 രൂപ വരെ വിലവരുന്ന മദ്യക്കുപ്പികൾ ഉണ്ടായിരുന്നു. സ്റ്റോക്ക് പരിശോധിച്ച ശേഷം മാത്രമേ എന്തൊക്കെയാണ് മോഷണം പോയതെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ജീവനക്കാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കണ്ണൂരിൽ നടന്ന ഈ മോഷണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Four shops in Kannur, including a Beverages outlet, were robbed.
#KannurRobbery #KeralaCrime #BeveragesOutlet #Theft #KannurNews #PoliceInvestigation