യൂണിയൻ തിരഞ്ഞെടുപ്പ് സംഘർഷം: 24 കെ എസ് യു-എം എസ് എഫ് പ്രവർത്തകർക്കെതിരെ കേസ്


● SFI മയ്യിൽ ഏരിയ സെക്രട്ടറി അതുൽ ആണ് പരാതിക്കാരൻ.
● KSU-MSF നേതാക്കൾ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടു.
● കണ്ണൂർ ടൗൺ പോലീസ് ആണ് കേസെടുത്തത്.
● കല്ലുകൊണ്ട് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് ആരോപണം.
കണ്ണൂർ: (KVARTHA) സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച കേസിൽ 24 കെ.എസ്.യു-എം.എസ്.എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കെ.എസ്.യു-എം.എസ്.എഫ് നേതാക്കളായ ഹരികൃഷ്ണൻ പാളാട്, ഉനൈസ് കൂടാളി, സഫ്‌വാൻ കടൂർ, തസ്ലീം അടിപ്പാലം എന്നിവരുൾപ്പെടെയുള്ള 24 പേർക്കെതിരെയാണ് കേസ്.

എസ്.എഫ്.ഐ മയ്യിൽ ഏരിയ സെക്രട്ടറി സി.വി. അതുലിന്റെ പരാതിയിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. അതുലിനെയും ആഷിഷ്, വൈഷ്ണവ്, സനാദ്, അശ്വന്ത് എന്നിവരെയും യു.ഡി.എസ്.എഫ് പ്രവർത്തകർ കല്ലുകൊണ്ട് ഇടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അക്രമങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: 24 KSU-MSF activists booked for attempted murder in Kannur.
#StudentPolitics #Kannur #SFI #KSU #MSF #Kerala