Arrested | 'കൊച്ചിയിലെ മസാജ് സെന്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കി'; 2 പേര് പരിയാരം പൊലീസ് പിടിയില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കൊച്ചിയിലെ മസാജ് സെന്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുന്ന സംഘത്തിലെ രണ്ടുപേരെ പിടികൂടിയതായി പൊലീസ്. ഷിജില്‍ (32) അബ്ദു(33) എന്നിവരെയാണ് ബുധനാഴ്ച പുലര്‍ചെ ഒരു മണിയോടെ പരിയാരം പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി കോരന് പീടികയിലെ നിസാമുദ്ദീന്‍ പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റിയിലെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികളെ പിടികൂടിയത്.
പരിയാരം പ്രിന്‍സപല്‍ എസ്ഐ പി സി സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയ പ്രതികളെ കടവന്ത്ര എസ്ഐ മിഥുനിന് കൈമാറി. മുഖ്യപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരെയും വാഹനം ഏര്‍പാടാക്കി കൊടുത്തവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെയും കേസില്‍ പ്രതി ചേര്ക്കുമന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുന്നതിന് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പൊലീസ് മഫ്തിയില്‍ നിരീക്ഷിച്ചുവരികയായിരുന്നു.
പൊലീസിന്റെ സാന്നിധ്യം മനസിലാക്കി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അതീവ സാഹസികമായാണ് പിന്തുടര്ന്ന് പിടികൂടിയത്. എഎസ്ഐ വനജ, സീനിയര്‍ സിപിഒ മാരായ നൗഫല്‍, അശ്റഫ്, സോജി അഗസ്റ്റില്‍, മഹേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kannur, News, Kerala, Police, Arrest, Crime, Kannur: Two arrested in robbery case.

