Arrested | കണ്ണൂരിലെ സ്പിരിറ്റ് കടത്ത് കേസിലെ 2 പ്രതികള്‍ അറസ്റ്റില്‍
Jun 27, 2023, 18:27 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ തളാപ്പിലൂടെ സ്പരിറ്റ് കടത്തുന്നതിനിടെ പൊലീസ് വാഹന പരിശോധന നടത്തുന്നത് കണ്ട് രക്ഷപ്പെട്ട രണ്ട് പ്രതികള്‍ അറസ്റ്റില്‍. 20 വര്‍ഷമായി കര്‍ണാടക കേരള അതിര്‍ത്തി വഴി സ്പിരിറ്റ് കടത്തിലെ പ്രധാനിയായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അരവിന്ദന്‍, ഇയാളുടെ സഹായി ഡ്രൈവര്‍ കൂടിയായ അന്‍സിഫ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ 19 ന് രാത്രി 1000 ലിറ്റര്‍ ഓളം സ്പിരിറ്റ് പിടികൂടിയ കേസിലെ രണ്ട് പ്രധാന പ്രതികളെയാണ് മഞ്ചേശ്വരം-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും പൊലീസ് സഹസികമായി പിടികൂടിയത്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍ എന്നീ ജില്ലകളില്‍ മദ്യം, സ്പിരിറ്റ് കടത്ത് കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്.
കണ്ണൂര്‍ ടൗണ്‍ സിഐ ബിനു മോഹന്‍, എസ്‌ഐ നസീബ്, എഎസ്‌ഐ അജയന്‍ തുടങ്ങിയവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
Keywords: Kannur, News, Kerala, Arrest, Arrested, Police, Crime, Case, Spirit, Kannur: Two arrested for smuggling spirit.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

