Arrested | ആലക്കോട് വന്‍ കഞ്ചാവ് വേട്ട: മൂന്നര കിലോ കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍
Jun 27, 2023, 17:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ആലക്കോട് പാലത്തിന് സമീപം മൂന്നരകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. അലക്‌സ് ഡൊമനിക് (23) വിമലേഷ് (20) എന്നിവരെയാണ് ആലക്കോട് എസ്‌ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ആലക്കോട് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
വാഹനത്തില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ 3.650 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. മലയോര മേഖലയില്‍ കഞ്ചാവ് വില്‍പന കൂടി വന്ന സാഹചര്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവര്‍ മലയോര മേഖലയില്‍ കഞ്ചാവ് മൊത്തമായി വിതരണം ചെയ്തുവരികയായിരുന്നു. കഞ്ചാവ് വില്‍പന സംഘത്തിലെ മുഖ്യകണ്ണികളാണെന്നും പൊലീസ് അറിയിച്ചു.
Keywords: Kannur, News, Kerala, Arrest, Arrested, Police, Ganja, Accused, Crime, Kannur: Three arrested with ganja.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

