സിസിടിവി ദൃശ്യങ്ങൾ തുണയായി; റമദാനിൽ പണം കവർന്ന കേസ്; പ്രതി ആർഭാട ജീവിതത്തിനിടെ പിടിയിലായി

 
Thief Who Stole Money from Differently-Abled Man in Kannur Arrested in Walayar
Thief Who Stole Money from Differently-Abled Man in Kannur Arrested in Walayar

Photo: Arranged

● ഒരു മാസത്തോളം ആർഭാട ജീവിതം നയിച്ചു.
● തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി.
● ടൗൺ ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കണ്ണൂർ: (KVARTHA) നഗരത്തിലെ കാംബസാർ പള്ളിയിൽ നിന്ന് ഭിന്നശേഷിക്കാരൻ്റെ 1.43 ലക്ഷം രൂപയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ പാലക്കാട് വാളയാറിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. പി ഉമ്മർ (52) ആണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ പിടിയിലായത്.

റമദാൻ മാസത്തിൽ കണ്ണൂർ മാർക്കറ്റിലെ കാംബസാർ പള്ളിയിൽ വെച്ചായിരുന്നു സംഭവം. ചിക്മംഗളൂർ സ്വദേശിയായ ഭിന്നശേഷിക്കാരൻ ഇബ്രാഹിം നോമ്പ് സമയത്ത് പലരിൽ നിന്നായി സക്കാത്തായി ലഭിച്ച പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷണം പോയത്. സംഭവദിവസം രാത്രി ഇബ്രാഹിം ഈ പള്ളിയിലാണ് താമസിച്ചിരുന്നത്. അപ്പോൾ ഉമ്മറും പള്ളിയിലുണ്ടായിരുന്നു. രാവിലെ ഉണർന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതായി ഇബ്രാഹിം അറിയുന്നത്. ഉടൻതന്നെ അദ്ദേഹം കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി പള്ളിയിൽ നിന്ന് ബാഗുമായി പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിലാണ് ഉമ്മറിനെ വാളയാർ ബസ് സ്റ്റോപ്പിൽ വെച്ച് പോലീസ് പിടികൂടിയത്. മോഷണം നടത്തിയ പണം കൊണ്ട് കഴിഞ്ഞ ഒരു മാസത്തോളമായി ആർഭാട ജീവിതം നയിക്കുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.

കാംബസാർ പള്ളിയിൽ തെളിവെടുപ്പ് നടത്തിയ ശേഷം പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐമാരായ അനുരൂപ്, വിനീത്, ഉദ്യോഗസ്ഥരായ നാസർ, റമീസ്, ബൈജു എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. ഷെയർ ചെയ്യുക

Summary: A thief who stole ₹1.43 lakh and a mobile phone from a differently-abled man at a Kannur mosque during Ramadan was arrested by police in Walayar based on CCTV footage.

#KannurCrime, #TheftArrest, #DifferentlyAbled, #Walayar, #KeralaPolice, #CCTVFootage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia