മുഖംമൂടിധാരി ക്ഷേത്രത്തിൽ കവർച്ച നടത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
-
ഓഫീസ് മുറിയിലെ മേശയിലും അലമാരയിലും സൂക്ഷിച്ച പണം നഷ്ടമായി.
-
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
-
ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഇടവലത്ത് ചന്ദ്രനാണ് പരാതി നൽകിയത്.
കണ്ണൂർ: (KVARTHA) കടവത്തൂർ ശ്രീധർമ്മശാസ്താ നാരായണ മഠത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണവും ഓഫീസ് മുറിയിലെ മേശയിലും അലമാരയിലുമായി സൂക്ഷിച്ചിരുന്ന പണവും കവർന്നു.
ചൊവ്വാഴ്ച പുലർച്ചെ ക്ഷേത്രം ഭാരവാഹികൾ വിവരം അറിഞ്ഞതിനെ തുടർന്ന് കൊളവല്ലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഏകദേശം 25,000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

ക്ഷേത്രത്തിന്റെ പുറത്തും അകത്തുമുള്ള ഭണ്ഡാരങ്ങളാണ് മോഷ്ടാക്കൾ കുത്തിപ്പൊളിച്ചത്. ആഴ്ചയിൽ ഒരു ദിവസം മാത്രം പൂജ നടക്കുന്ന ക്ഷേത്രമാണിത്.
കവർച്ച നടന്ന പുലർച്ചെ രണ്ട് മണിയോടെ മുഖംമൂടി ധരിച്ച ഒരാൾ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൊളവല്ലൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് ഇടവലത്ത് ചന്ദ്രൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Robbery at Kadavathur Sreedharmasastha Narayana Madam in Kannur.
#KannurRobbery #TempleTheft #KeralaCrime #PoliceInvestigation #Kadavathur #TempleSecurity
