തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ മധ്യവയസ്ക പിടിയിൽ

 
Woman stealing from supermarket during fire
Watermark

Photo Credit: Website/ Kerala Police

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
● സൂപ്പർ മാർക്കറ്റ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
● മോഷ്ടിച്ച സാധനങ്ങളുടെ വില ഈടാക്കി താക്കീത് നൽകി പോലീസ് ഇവരെ വിട്ടയച്ചു.

കണ്ണൂർ: (KVARTHA) തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപമുള്ള കെ വി കോംപ്ലക്സിൽ അഗ്നിബാധയുണ്ടായതിനിടെ, സമീപത്തെ സൂപ്പർ മാർക്കറ്റിൽനിന്ന് മോഷണം നടത്തിയ മധ്യവയസ്ക പിടിയിലായി. തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ സ്ത്രീയാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് കെ വി കോംപ്ലക്സിലുണ്ടായ അഗ്നിബാധയിൽ നഗരം നടുങ്ങിനിൽക്കുമ്പോൾ, സ്ത്രീ ഇതിന് സമീപമുള്ള നബ്രാസ് സൂപ്പർ മാർക്കറ്റിൽനിന്ന് പതിനായിരത്തോളം രൂപയുടെ സാധനങ്ങൾ എടുത്ത്, പുറത്ത് അഗ്നിബാധ കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിലേക്ക് നടന്നു മറയുകയായിരുന്നു.

Aster mims 04/11/2022

ഇവർ സാധനങ്ങൾ എടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പോലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധ്യവയസ്കയെ പിടികൂടിയതെന്ന് നബ്രാസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

മോഷണം നടത്തിയ സ്ത്രീ തളിപ്പറമ്പ് നഗരസഭയിലെ സ്വദേശിയാണ്. ഇവർ കവർന്ന സാധനങ്ങളുടെ വില ഈടാക്കി പോലീസ് താക്കീത് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക. 

Article Summary: Middle-aged woman arrested in Kannur for opportunistic theft from a supermarket during a fire.

#Kannur #TheftDuringFire #KeralaCrime #Taliparamba #CCTV #OpportunisticCrime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script