കണ്ണൂർ സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹോട്ടലിന്റെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലാണ് മരിച്ച നിലയിൽ കണ്ടത്.
● ജീവനക്കാർ ഉടൻ തന്നെ കണ്ണൂർ ടൗൺ പോലീസിൽ വിവരമറിയിച്ചു.
● പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
● അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: (KVARTHA) നഗരഹൃദയത്തിലെ താവക്കരയിൽ പ്രവർത്തിക്കുന്ന സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധർമശാല ഒഴക്രോം സ്വദേശിയായ റഗിത്തിനെയാണ് (35) ഹോട്ടലിലെ സ്റ്റോർ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാർ ഹോട്ടലിൻ്റെ ഒന്നാം നിലയിലെ സ്റ്റോർ റൂമിലാണ് രഗിത്തിനെ ശനിയാഴ്ച രാവിലെ ജീവനക്കാർ മരിച്ച നിലയിൽ കണ്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഉടൻ തന്നെ ജീവനക്കാർ കണ്ണൂർ ടൗൺ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധനയും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മരണം ദുരൂഹമാണോ എന്നതടക്കമുള്ള വിഷയങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. തുടർ നടപടികൾക്കായി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി ടൗൺ പോലീസ് അറിയിച്ചു.
സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച രഗിത്തിൻ്റെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവ പരിശോധിച്ച് വരികയാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ.
ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Employee Ragith (35) found dead in suspicious circumstances at Sky Palace Bar Hotel, Kannur. Police launched an investigation.
#Kannur #SkyPalaceBarHotel #SuspiciousDeath #CrimeNews #KeralaPolice #Ragith
