പ്രവാസി വ്യവസായിക്കെതിരായ വ്യാജവാർത്താ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു; ഓൺലൈൻ ചാനൽ റിപ്പോർട്ടർ അടക്കം 2 പേർ പ്രതികൾ
ADVERTISEMENT
● യദു നാരായണൻ, രേഖ അജയ് എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം കേസെടുത്തു.
● ബിഎൻഎസ് 353, കേരള പൊലീസ് ആക്ട് 120 ഒ വകുപ്പുകൾ ചുമത്തി.
● അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഇഞ്ചക്ഷൻ ഓർഡർ നൽകി.
● 10 കോടി രൂപ നഷ്ടപരിഹാരം തേടി മാനനഷ്ടക്കേസും സൈബർ കേസും നൽകി.
കണ്ണൂർ: (KVARTHA) സൗദി അറേബ്യയിലെ നിർമാണ കമ്പനിയായ റിയാദ് വില്ലയ്ക്കും ചെയർമാൻ ഡോ. എൻ.കെ. സൂരജിനുമെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന പരാതിയിൽ ഓൺലൈൻ ചാനലായ ജേർണലിസ്റ്റ് ചാനലിലെ റിപ്പോർട്ടർ യദു നാരായണൻ, രേഖ അജയ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ബി.എൻ.എസ്. 353, കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പുകൾ പ്രകാരമാണ് കേസ്. എൻ.കെ. സൂരജിൻ്റെ സഹോദരനായ ശ്രീജിത്ത് എൻ. നൽകിയ പരാതിയിലാണ് കണ്ണൂർ കോടതി നിർദേശപ്രകാരം കേസെടുത്തത്. അപകീർത്തികരമായ വാർത്തകൾ തുടർന്ന് പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഇഞ്ചക്ഷൻ ഓർഡർ നൽകിയിട്ടുമുണ്ട്.
യദു നാരായണനും രേഖ അജയും ചേർന്ന് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ഡോ. എൻ.കെ. സൂരജിനും കമ്പനിക്കുമെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. കൂടാതെ സൈബർ കേസും നൽകിയിട്ടുണ്ട്.
ഇൻഷുറൻസ് തുക സാങ്കേതിക കുരുക്കിൽ; ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് കമ്പനി
റിയാദ് വില്ലയിലെ തൊഴിലാളിയായിരുന്ന അഴീക്കോട് സ്വദേശി നവീൻ കുന്നിരിക്കൻ 2012-ൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലാണ് കമ്പനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപ കമ്പനി തട്ടിയെടുത്തെന്നായിരുന്നു പ്രചാരണം. എന്നാൽ ഇൻഷുറൻസ് തുക സാങ്കേതിക കുരുക്കിൽപ്പെട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വിശദീകരണം. ഇത് തെളിയിക്കുന്ന ഇന്ത്യൻ എംബസിയും തവനിയ ഇൻഷുറൻസ് കമ്പനിയുമായുള്ള ആശയവിനിമയത്തിൻ്റെ തെളിവുകളുമുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
വാർത്ത തെറ്റാണെന്ന് തെളിയിക്കുന്ന നിയമപരമായ രേഖകൾ സഹിതം കമ്പനി അധികൃതർ നേരത്തെ വാർത്താസമ്മേളനവും നടത്തിയിരുന്നു. സംഭവം നടന്ന് 13 വർഷത്തിന് ശേഷം കമ്പനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യവും ഗൂഢാലോചനയും ഉണ്ടെന്നും ഡോ. സൂരജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kannur Town Police registered a case against online channel reporter Yadu Narayanan and Azhikode native Rekha Ajay on a court directive for allegedly spreading defamatory fake news against Saudi-based Riyadh Villa and its chairman, Dr. N.K. Suraj.
#Kvartha #KannurNews #FakeNewsCase #KeralaPolice #DefamationCase #RiyadhVilla #CyberLaw #MalayalamNews #CrimeNewsKerala #AmmuNews
