അനുമതിയില്ലാതെ ഗ്ലാസ് വൃത്തിയാക്കി, പണം ചോദിച്ച് ഭീഷണി: യുവാവിനെതിരെ കേസ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ബോജ് രാജ് ബഗ്ദിക്ക് എതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
● വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും തട്ടിക്കയറുകയും ചെയ്തു.
● നേരത്തെ തന്നെ ഇയാളെക്കുറിച്ച് വാഹന ഉടമകൾക്ക് പരാതിയുണ്ടായിരുന്നു.
● ലിക്വിഡ് വാങ്ങാൻ തയ്യാറാകാത്ത യാത്രക്കാരോട് തട്ടിക്കയറുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
കണ്ണൂർ: (KVARTHA) കണ്ണൂർ നഗരത്തിലെ സിഗ്നൽ ജങ്ഷനിൽ നിർത്തിയിട്ട വാഹന യാത്രക്കാരെ ശല്യം ചെയ്തയാൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
കാൽടെക്സ് സിഗ്നൽ ജങ്ഷനിൽ വാഹന യാത്രക്കാരെ ശല്യപ്പെടുത്തിയ ബോജ് രാജ് ബഗ്ദിക്ക് എതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്റ്റോപ്പ് സിഗ്നൽ തെളിയുന്ന സമയത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ ഗ്ലാസ് ഉടമസ്ഥരുടെ അനുവാദമില്ലാതെ വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്ന യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് കണ്ണൂർ ടൗൺ പോലീസ് നടപടി സ്വീകരിച്ചത്.
നേരത്തെ വാഹന ഉടമകൾക്ക് ഈ കാര്യത്തിൽ പരാതിയുണ്ടായിരുന്നു. ഇയാൾ ലിക്വിഡ് വാങ്ങാൻ തയ്യാറാകാത്ത വാഹന യാത്രക്കാരോട് തട്ടിക്കയറുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കണ്ണൂർ നഗരത്തിലെ ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത്? ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: Man charged in Kannur for harassing drivers by cleaning car glass without permission and demanding money.
#KannurPolice #TrafficHarassment #KeralaNews #Kannur #PublicNuisance #PoliceAction