വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വ്യാപക കഞ്ചാവ് വിൽപന; യുവാവ് പിടിയിൽ

 
Conceptual image of Kerala Excise officials conducting an inspection in a rented quarter

Photo: Special Arrangement/ Enhanced by Pixverse

ADVERTISEMENT

●ഇതര സംസ്ഥാന തൊഴിലാളിയായ സന്ദീപ് കുമാർ സിങ്ങാണ് അറസ്റ്റിലായത്
●കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്
●എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരമാണ് നിർണായകമായത്
●എടിഎസിന്റെ സഹായത്തോടെ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കണ്ണൂർ: (KVARTHA) കണ്ണൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ടയുമായി എക്സൈസ് സംഘം. ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് പാർട്ടി പുതിയതെരു ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ  ഇതര സംസ്ഥാന തൊഴിലാളിയായ  സന്ദീപ് കുമാർ സിങ്ങിനെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്.

Aster_MIMS

എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടിഎസിന്റെ സഹായത്തോടെയായിരുന്നു പുതിയതെരുവിൽ റെയ്ഡ് നടത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയെന്ന വ്യാജേന വാടക ക്വാർട്ടേഴ്സിൽ താമസിച്ചാണ് പ്രതി വ്യാപകമായി കഞ്ചാവ് വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ സന്ദീപ് കുമാർ സിങ്ങിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നാട്ടിലെ വാർത്തകൾ  അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ  പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുത്.

Article Summary: Excise officials arrested 5.5 kg of ganja in Kannur during an 'Operation Toofan' raid, uncovering his disguise as a migrant worker staying in rented quarters to sell drugs.

#KannurNews #KeralaExcise #OperationToofan #GanjaSeized #KeralaPolice #DrugBust #MalayalamNews # AnjanaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Nasrin Shefin
Nasrin Shefin

209 Articles

Tags

Share this story

wellfitindia