ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ രണ്ടിടങ്ങളിലായി ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

 
Operation Toofan: Kerala Police Arrest Two with MDMA and Ganja During Vehicle Checks in Kannur

Photo: Special Arrangement

ADVERTISEMENT

● സി എച്ച് ആരിഫ്, കെ ഷാനിദ് എന്നിവരാണ് അറസ്റ്റിലായത്.
● പാലമടയിൽ വെച്ച് സി എച്ച് ആരിഫിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി.
● നടാൽ ഭാഗത്ത് എടക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് കെ ഷാനിദ് പിടിയിലായത്.
● ഇയാളിൽ നിന്ന് പതിനെട്ടിലേറെ ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു.
● എസ് ഐമാരായ പി വി വിനോദ്, പി ജി സുബിൻ എന്നിവർ നേതൃത്വം നൽകി.

കണ്ണൂർ: (KVARTHA) കണ്ണൂർ സിറ്റിയിലും എടക്കാടുമായി നടന്ന പൊലീസ് പരിശോധനകളിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി രണ്ടുപേർ പിടിയിലായി. കണ്ണൂർ സിറ്റിയിൽ സി.എച്ച്. ആരിഫാണ് (43) പൊലീസിൻ്റെ പിടിയിലായത്.

കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാലമട ഭാഗത്തു നടത്തിയ വാഹനപരിശോധനക്കിടയിലാണ് ഇയാളെ കുടുക്കിയത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും 3.14 ഗ്രാം എം.ഡി.എം.എ.യും 2.5 ഗ്രാം കഞ്ചാവും പിടികൂടി. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ എസ്.ഐ. വിനോദ് പി.വി.യുടെ നേതൃത്വത്തിൽ എസ്.ഐ. അനീഷ് ആർ.പി., സി.പി.ഒ. സനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Aster_MIMS

എടക്കാട് പിടിയിലായത് എം.ഡി.എം.എ.യുമായി

ലഹരിമാഫിയകൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ്റെ' ഭാഗമായി എടക്കാട് പൊലീസ് നടത്തിയ പരിശോധനയിൽ 18.6412 ഗ്രാം എം.ഡി.എം.എ.യുമായി ഒരു യുവാവ് പിടിയിലായി. നടാൽ ഭാഗത്ത് എടക്കാട് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് കെ. ഷാനിദ് (36) എം.ഡി.എം.എ. സഹിതം പിടിയിലായത്.

ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിക്കായിരുന്നു പരിശോധന. എടക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ. സുബിൻ പി. ജിമ്മിയുടെ നേതൃത്വത്തിൽ സി.പി.ഒ.മാരായ നിതിൻ, സച്ചിൻ, റാണിപ്രിയ എന്നിവർ ചേർന്നാണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്.

ഈ ക്രൈം വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: As part of 'Operation Toofan', Kannur police arrested two individuals in separate drug busts on Tuesday. Kannur City police seized 3.14g of MDMA and 2.5g of ganja from Thayyil native C.H. Arif (43) during a vehicle check at Palamada around 10:00 AM. Meanwhile, Edakkad police arrested K. Shanid (36) with 18.6412g of MDMA during a vehicle check at Nadal at 2:00 AM.

#Kvartha #KannurNews #KeralaPolice #DrugBust #OperationToofan #MDMA #CrimeNewsKerala #MalayalamNews #KeralaNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Nasrin Shefin
Nasrin Shefin

209 Articles

Tags

Share this story

wellfitindia