‘കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ കവർച്ചാ ശ്രമം’: പ്രതികൾക്ക് 24 വർഷം കഠിന തടവും പിഴയും ശിക്ഷ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഓരോ പ്രതിയും 45,000 രൂപ വീതം പിഴ അടക്കണം.
● 2022 സെപ്റ്റംബർ 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
● ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
● പ്രോസിക്യൂഷന് വേണ്ടി അഡ്വ വി എസ് ജയശ്രീ ഹാജരായി.
● വിചാരണ കോടതിയായ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജാണ് ശിക്ഷ വിധിച്ചത്.
കണ്ണൂർ: (KVARTHA) നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന രണ്ടുപേരെ ഗുണ്ടാ ആക്രമണത്തിൽ ഗുരുതരമായി പരിക്കേൽപിച്ച കേസിൽ പ്രതികൾക്ക് 24 വർഷം കഠിന തടവും 45,000 രൂപ വീതം പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ പ്രതികൾ ഒരു വർഷം അധിക തടവ് അനുഭവിക്കണം. വിചാരണ കോടതിയായ രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടിറ്റി ജോർജിന്റെതാണ് വിധി. കെ പ്രവീൺ (49), കെ എസ് ജയൻ എന്ന മണി (63) എന്നിവരെയാണ് ശിക്ഷിച്ചത്.
2022 സെപ്റ്റംബർ 11-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാസർകോട് നെല്ലിക്കുന്നിലെ വടക്കെ വീട്ടിൽ ബി ഉമേശൻ (25), ടിപ്പർ ലോറി ഡ്രൈവറായ ചെറുകുന്ന് പഴങ്ങോട്ട് കെ വി ഉണ്ണികൃഷ്ണൻ (45) എന്നിവർക്കാണ് തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്.
ഉമേശനെ ആക്രമിച്ച് പണവും മൊബൈലും കവരാൻ ശ്രമിക്കുമ്പോൾ തടയാൻ ശ്രമിക്കവെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു എന്നാണ് കേസ്. ഇത് തടയാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം കൈയിലുണ്ടായിരുന്ന മൂവായിരം രൂപയും ഫോണും പ്രതികൾ കവർച്ച ചെയ്തെന്നുമാണ് പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ പ്ലീഡർ അഡ്വ വി എസ് ജയശ്രീ ഹാജരായി. അന്നത്തെ ടൗൺ എസ് ഐ പി എ ബിനുമോഹൻ, എ എസ് ഐ കെ സന്തോഷ് എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.
ഡോ അജ്മൽ, ഡോ സുനിൽ, ഡോ തസ്‌നീം, ഡോ രാഹുൽ കൃഷ്ണൻ, ഡോ ഉണ്ണികൃഷ്ണൻ, സയന്റിഫിക് ഓഫീസർ ഹെൽന, പോലീസുകാരായ മഹേഷ്, ബിജു, ശ്രീരൂപ്, സുരേഷ്, ഷജീഷ്, ഇസ്മയിൽ എന്നിവരായിരുന്നു പ്രോസിക്യൂഷൻ സാക്ഷികൾ.
ഈ ശിക്ഷയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക. സുഹൃത്തുക്കളുമായി പങ്കുവെക്കൂ.
Article Summary: Two accused in Kannur old bus stand robbery attempt sentenced to 24 years of rigorous imprisonment.
#Kannur #CrimeNews #RobberyCase #CourtVerdict #RigorousImprisonment #Kerala
