കണ്ണൂരിൽ വാഹനത്തിൽ കടത്തിയ 26 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്‌സൈസ് പിടിയിൽ

 
Excise officers arresting a youth with MDMA in Kannur.

Photo: Special Arrangement

ADVERTISEMENT

● കെ എൽ 04. എ.ഡി.8158 നമ്പർ ട്രാവലർ വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
● രഹസ്യവിവരത്തെ തുടർന്നാണ് പ്രത്യേക പരിശോധന നടത്തിയത്.
● എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.എച്ച് നസീബിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
● പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
● ലഹരിമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി തുടരുമെന്ന് എക്‌സൈസ് വൃത്തങ്ങൾ.

കണ്ണൂർ: (KVARTHA) ജില്ലയിൽ മാരക ലഹരിമരുന്ന് കടത്ത്. ശ്രീകണ്ഠാപുരത്ത് വാഹനത്തിൽ കടത്തിക്കൊണ്ടുവരികയായിരുന്ന വൻ അളവിലുള്ള എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കെ.കെ. റാഷിദ് (33) ആണ് അറസ്റ്റിലായത്.

രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാൾ എക്സൈസ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ശ്രീകണ്ഠാപുരം കോട്ടപ്പറമ്പിൽ വെച്ചാണ് എക്‌സൈസ് സംഘം ലഹരിമരുന്ന് പിടികൂടിയത്. കെ എൽ 04. എ.ഡി.8158 നമ്പർ ട്രാവലർ വാഹനത്തിൽ കടത്താൻ ശ്രമിച്ച 26.851 ഗ്രാം എംഡിഎംഎയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.

Aster_MIMS

എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ സി.എച്ച് നസീബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും. പരിശോധനാ സംഘത്തിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വാസുദേവൻ പിസി, പ്രകാശൻ പി വി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ രഞ്ജിത് കുമാർ പി എ, പ്രദീപൻ എം വി, ഷഫീക്ക് എം എം, ഷാജി കെ വി, സിവിൽ എക്‌സൈസ് ഓഫീസർമാരായ രമേശൻ എം, ശ്യാംജിത്ത് ഗംഗാധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മല്ലിക പി കെ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ കേശവൻ ടി എം എന്നിവരും പങ്കെടുത്തു.

പിടികൂടിയ യുവാവിനെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായും തുടർ നടപടികൾ ആരംഭിച്ചതായും എക്‌സൈസ് വൃത്തങ്ങൾ വ്യക്തമാക്കി.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Youth arrested by Excise in Kannur with 26 grams of MDMA in a vehicle.

#Kannur #MDMA #ExciseArrest #DrugBust #KeralaNews #Sreekandapuram

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Delta
Newsroom Delta

10006 Articles

Tags

Share this story

wellfitindia