SWISS-TOWER 24/07/2023

Jailed | 11കാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും വിധിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) 11കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പി എം രമേശനെ (49)യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി മുജീബ് റഹ് മാനാണ് ശിക്ഷിച്ചത്.

പൊലീസ് പറയുന്നത്: 2018 സെപ്തംബര്‍ എട്ടിന് വൈകുന്നേരം നാലുമണിക്കായിരുന്നു സംഭവം. വയലില്‍ അമ്മയോടൊപ്പം എത്തിയ കുട്ടിയെ ഇയാള്‍ വീടിനോട് ചേര്‍ന്ന അടുക്കളയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ എസ്‌ഐ ആയിരുന്ന കെ പി ഷൈനാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Aster mims 04/11/2022

Jailed | 11കാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിനതടവും 50,000 പിഴയും വിധിച്ചു

Keywords: Kannur, News, Kerala, Court Order, Police, Crime, Kannur: Man sent to 5 years in jail for molesting 11-year-old girl.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia