Killed | 'ചരക്ക് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചു കൊന്നു'; വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്
May 9, 2023, 09:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പേരാവൂര്‍: (www.kvartha.com) നിടുംപൊയില്‍ ചുരത്തില്‍ നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ക്ലീനറെ അടിച്ചുകൊന്നതായി പൊലീസ്. കൊല്ലം സ്വദേശി സിദ്ദീഖാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ നാലര മണിയോടെയായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആന്ധ്രയില്‍ നിന്നും സിമെന്റ് കയറ്റി കൂത്തുപറമ്പിലേക്ക് വരികയായിരുന്ന ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ നിശാദും സിദ്ദീഖുമാണ് വാക് തര്‍ക്കത്തില്‍ ഏര്‍പെട്ടത്. ജാക്കി ലിവര്‍ കൊണ്ടുള്ള അടിയേറ്റാണ് ക്ലീനര്‍ മരിച്ചത്.
വ്യക്തിപരമായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കരുതുന്നു. സംഭവത്തിന് പിന്നാലെ പ്രതി നിശാദ് കണ്ണവം പൊലീസില്‍ ഹാജരായി. മൃതദേഹം പേരാവൂര്‍ താലൂക് ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kannur, News, Kerala, Crime, Killed, Death, Hospital, Police, Lorry, Driver, Cleaner, Kannur: Man killed by lorry driver.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

