Jailed | ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ചെന്ന കേസ്; ബന്ധുവിന് 19 വര്‍ഷം കഠിനതടവും പിഴയും
Jun 16, 2023, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഭിന്നശേഷിക്കാരിയായ 13കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്ധുവായ യുവാവിന് 19 വര്‍ഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് പറയുന്നത്: പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന ബന്ധുവായ പ്രതി ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്ന പെണ്‍കുട്ടിയെ ലൈഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ പയ്യന്നൂര്‍ എസ്ഐ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കേസില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുകയും ഇന്‍സ്പെക്ടര്‍ എ പി ആസാദ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
നാലു വകുപ്പുകളിലായി രണ്ട് വര്‍ഷവും 10,000 രൂപയും ഏഴ് വര്‍ഷവും 25,000 രൂപയും, അഞ്ച് വര്‍ഷവും 25,000 രൂപയും അഞ്ച് വര്‍ഷവും 25,000 രൂപയും ചേര്‍ത്ത് 19 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി കെ രാജേഷ് ശിക്ഷ വിധിച്ചത്. 19 വര്‍ഷത്തെ തടവു ശിക്ഷയും വെവ്വേറെ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.
Keywords: Kannur, News, Kerala, Jail, Fine, Molestation, Case, Kannur: Man jailed, fined for molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

