Complaint | ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയതായി പരാതി; യുവാവ് കസ്റ്റഡിയില്‍
Aug 5, 2023, 17:38 IST
ADVERTISEMENT
കണ്ണൂര്‍: (www.kvatha.com) ബസില്‍ യുവതികളോട് അപമര്യാദയായി പെരുമാറിയതായി പരാതി. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂരില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ചെറുകുന്ന് പഞ്ചായത് പരിധിയില്‍പെട്ട ആര്‍ അരുണ്‍ കുമാറാണ് കസ്റ്റഡിയിലുള്ളത്.

പൊലീസ് പറയുന്നത്: മാട്ടൂല്‍ പയ്യന്നൂര്‍ റൂടിലോടുന്ന ബസില്‍ വച്ചാണ് യുവാവ് പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്. രണ്ട് യുവതികളിലിരുന്ന സീറ്റിന് പിറകിലായിരുന്നു അരുണ്‍കുമാറിന്റെ സീറ്റ്. തന്റെ മുമ്പിലെ സീറ്റിന് അടിയിലൂടെ കൈയ്യിട്ടാണ് ഇയാള്‍ പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയത്.
ഇത് ശ്രദ്ധയില്‍പെട്ട അടുത്ത സീറ്റിലുണ്ടായിരുന്ന മറ്റൊരു യുവതി ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും ബസ് ജീവനക്കാരെ വിവരമറിയിക്കുകയുമായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് യുവാവിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Police, Custody, Crime, Misbehave, Bus, Kannur: Man in police custody for misbehave.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.