Deported | മണല്‍ കടത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി നാടുകടത്തി
Aug 5, 2023, 08:25 IST
ADVERTISEMENT
ഇരിട്ടി: (www.kvartha.com) കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി പൊലീസ് നാടുകടത്തി. ജോബിഷ് മാത്യു (37)വിനെയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയത്.
കരിക്കോട്ടക്കരി, ഇരിട്ടി സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്ത് കേസ്, അടിപിടി കേസ് ഉള്‍പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ജോബിഷ് എന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത ഐ പി എസിന്റ്‌റെ റിപോര്‍ട് പ്രകാരം കണ്ണൂര്‍ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഐ പി എസ് ആണ് ഉത്തരവിറക്കിയത്.
Keywords: Kannur, News, Kerala, KAAPA, Deported, Case, Crime, Police, Station, Accused, Arrested, Jobish Mathew, Karikkottakari, Kannur: Man deported under KAAPA.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

