മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം; മൂന്ന് ട്രെയിനുകൾ വൈകി


● 'റെയിൽവേ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു'.
● പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ആർപിഎഫിന് കൈമാറി.
● യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി സൂചന.
കണ്ണൂർ: (KVARTHA) മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. കണ്ണൂർ പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം. പഴയങ്ങാടി സ്വദേശി ബാദുഷയാണ് ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രാക്കിൽ കിടന്നത്. പിടിച്ചുമാറ്റാൻ ശ്രമിച്ച റെയിൽവേ ജീവനക്കാരെ ഇയാൾ കല്ലെറിയാനും അസഭ്യം പറയാനും ശ്രമിച്ചു.

ഈ സംഭവത്തെ തുടർന്ന് മൂന്ന് ട്രെയിനുകളാണ് വൈകിയത്. ഒരു ഗുഡ്‌സ് ട്രെയിനും രണ്ട് പാസഞ്ചർ ട്രെയിനുകളും സ്റ്റേഷന് സമീപം പിടിച്ചിടേണ്ടി വന്നു. വിവരമറിഞ്ഞെത്തിയ പഴയങ്ങാടി പോലീസ്, ബാദുഷയെ കസ്റ്റഡിയിലെടുത്ത് ആർപിഎഫിന് കൈമാറി.
യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി പോലീസ് പറഞ്ഞു. ട്രെയിൻ തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി ആർപിഎഫ് കേസെടുത്തിട്ടുണ്ട്.
മദ്യലഹരിയിൽ ഇത്തരം അപകടകരമായ പ്രവൃത്തികൾ ചെയ്യുന്നത് എന്തു തരം മാനസികാവസ്ഥയുടെ സൂചനയാണ്? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ചെയ്യുക.
Article Summary: Drunken man on railway tracks in Kannur delays trains.
#Kannur #Railway #KeralaPolice #RPF #Trains #Kerala
News Categories: News, Top-Headline, Local-News, Kannur, Crime, Trending