Arrested | 'നിര്‍ത്തിയിട്ട ഓടോറിക്ഷയില്‍ നിന്ന് പണവും വാചും കവര്‍ന്നു'; യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) നിര്‍ത്തിയിട്ട ഓടോറിക്ഷയില്‍ നിന്നും ആയിരം രൂപയും രണ്ടായിരം രൂപ വിലവരുന്ന വാചും മോഷ്ടിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. മുഹമ്മദ് ജാസിയെയാ(25) പ്രിന്‍സിപല്‍ എസ്‌ഐ പി യദുകൃഷ്ണന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: ഏപ്രില്‍ അഞ്ചിന് വൈകുന്നേരം 6.30 മണിയോടെ കപ്പാലം വ്യാപാരഭവന് സമീപം നിര്‍ത്തിയിട്ട അരിപ്പാപ്രയിലെ ഓലിയന്റകത്ത് താജുദ്ദീന്റെ കെ എല്‍ 59- ഇ 5878 ഓടോറിക്ഷയുടെ ഫ്രണ്ട് ബാഗില്‍ നിന്നാണ് ജാസി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തളിപറമ്പ് കോടതിയില്‍ ഹാജരാക്കിയ ജാസിയെ റിമാന്‍ഡ് ചെയ്തു.

Arrested | 'നിര്‍ത്തിയിട്ട ഓടോറിക്ഷയില്‍ നിന്ന് പണവും വാചും കവര്‍ന്നു'; യുവാവ് അറസ്റ്റില്‍

Keywords:  Kannur, News, Kerala, Crime, Robbery, Arrest, Arrested, Police, Auto, CCTV, Remanded, Court, Kannur: Man arrested in robbery case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia