Arrested | കണ്ണൂരില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍; പിടിയിലായത് സുഹൃത്ത്
Aug 2, 2023, 11:07 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) തോട്ടട എടക്കാട് ബീചിന് സമീപമുളള കുറ്റിക്കകം മുനമ്പില്‍ യുവാവിനെ തെങ്ങിന് തോട്ടത്തിലെ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ അസീബിനെയാണ് പൊലീസ് ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്ത അസീബിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
എസിപി ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ എടക്കാട് സിഐ സുരേന്ദ്രന് കല്വാടനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണമിടപാട് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതന്നൊണ് പൊലീസ് നല്കുന്ന വിവരം. കുറ്റിക്കകം മുനമ്പ് സ്വദേശി പറമ്പില്‍ സുമോദിനെ (39) യാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുമോദ് / പ്രതി അസീബ്
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് പോസ്റ്റ്മോര്‍ടം നടത്തിയത്. തലയ്ക്ക് ആഴത്തിലുളള ക്ഷതമേറ്റാണ് സുമോദ് മരിക്കാനിടയായതെന്നായിരുന്നു പോസ്റ്റ്മാര്ടം റിപോര്ടിലുണ്ടായിരുന്നതെന്നും ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായതെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അസീബിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സുഹുത്തായ സുമോദുമായി പണമിടപാട് തര്‍ക്കമുണ്ടായിരുന്നത് വ്യക്തമായത്. പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് എടക്കാട് സിഐ സുരേന്ദ്രന് കല്യാടന്‍ അറിയിച്ചു. കുറ്റിക്കകം പറമ്പില്‍ ഹൗസില്‍ പ്രഭാകരന്റെയും കമലയുടെയും മകനാണ് സുമോദ്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തിയതിന് ശേഷം സംസ്കരിച്ചു.
Keywords: Edakkad, Kannur, Kerala, Crime, Police, News, Kuttikkakam, Sumod, Accused Arrested, Asib, Kannur: Man arrested in murder case.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

